വാഹനാപകടത്തിൽ ചോരയൊലിച്ച് റോഡിൽ കിടന്ന യുവാവിനെ തിരിഞ്ഞുനോക്കാതെ ആളുകൾ: രക്ഷകനായി തദ്ദേശ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി


തൃശൂര്‍: വാഹനമിടിച്ച് വഴിയില്‍ ചോരയൊലിച്ച് കിടന്ന യുവാവിന് രക്ഷകനായി തദ്ദേശ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി. പരിയാരം മക്കാടന്‍ വീട്ടില്‍ മാര്‍ട്ടിന്‍ (43) ആണ് അപകടത്തില്‍പ്പെട്ടത്. നഗരസഭാ അഞ്ചാം വാര്‍ഡിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി നിധിന്‍ പുല്ലനാണ് അപകടത്തില്‍പ്പെട്ട യുവാവിനെ ആശുപത്രിയിലെത്തിച്ചത്. പോട്ട സുന്ദരിക്കവലക്ക് സമീപം ശനിയാഴ്ച വൈകീട്ട് 3.45ഓടെയായിരുന്നു സംഭവം. ആലുവ ഭാഗത്തേക്ക് പോവുകയായിരുന്ന കാറിന്റെ പുറകിലാണ് സ്‌കൂട്ടറിടിച്ചത്. ഇടിയുടെ അഘാതത്തില്‍ സ്‌കൂട്ടറില്‍നിന്നും മാര്‍ട്ടിന്‍ റോഡിലേക്ക് തെറിച്ചുവീണു. ചോര വാര്‍ന്നൊലിച്ച് കിടന്ന മാര്‍ട്ടിനെ ഏറെ നേരം കഴിഞ്ഞിട്ടും ആശുപത്രിയിലെത്തിക്കാന്‍ ആരും തയ്യാറായില്ല. ഈ സമയത്താണ് നിഥിനും സുഹൃത്തും ഇതുവഴി വന്നത്. വാഹനം നിര്‍ത്തി ഇവര്‍ ഉടന്‍ റോഡില്‍ കിടന്ന യുവാവിനെ വാരിയെടുത്തു. തുടര്‍ന്ന് അതുവഴി പോയ ആംബുലന്‍സ് തടഞ്ഞുനിര്‍ത്തി ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. യുവാവിന്റെ പരുക്ക് ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുള്ളത്.


Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال