മലപ്പുറം: മലപ്പുറത്ത് ആദിവാസി വയോധികന് നേരെ കരടിയുടെ ആക്രമണം. കരുളായിയിൽ മുണ്ടക്കടവ് ഉന്നതിയിലെ ശങ്കരനാണ് പരിക്ക് പറ്റിയത്. ഇയാളുടെ രണ്ട് കൈകളിലും കരടി കടിച്ച് പരിക്കേൽപ്പിച്ചു. വനത്തിൽ പച്ചമരുന്ന് ശേഖരിക്കാൻ പോയപ്പോഴായിരുന്നു ആക്രമണം ഉണ്ടായത്. ശങ്കരനെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.