വില്പനക്കായി സൂക്ഷിച്ച മയക്കുമരുന്നുമായി മലപ്പുറം സ്വദേശി പിടിയിൽ


വില്പനക്കായി സൂക്ഷിച്ച മയക്കുമരുന്നുമായി മലപ്പുറം കൊണ്ടോട്ടി സ്വദേശി പിടിയിൽ. കൊണ്ടോട്ടി ചുങ്കം ഓടക്കൽ അഫ്സൽ അലിയാണ് അറസ്റ്റിലായത്. പൂളക്കത്തൊടിയിലെ വീട്ടിൽ ഡാൻസാഫും പൊലീസും നടത്തിയ പരിശോധനയിലാണ് ലഹരി മരുന്നുമായി പ്രതി പിടിയിലായത്. പ്രതിയുടെ വീട്ടിൽ നിന്നും 3.86 കിഗ്രാം കഞ്ചാവും 35 ഗ്രാം എം ഡി എം എയും പിടികൂടി. കൂടാതെ 32000 ത്തോളം രൂപയും ഇലക്ട്രിക്ക് ത്രാസുകളും പിടിച്ചെടുത്തു. കൊണ്ടോട്ടി എ എസ് പി കാർത്തിക് ബാലകുമാർ കൊണ്ടോട്ടി ഇൻസ്പക്ടർ ഷമീർ, സബ് ഇൻസ്പക്ടർ ജിഷിൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال