ബസിനടിയിൽപ്പെട്ട് ബൈക്ക് യാത്രക്കാരനായ വയോധികൻ മരിച്ചു

മനക്കൊടി - ചേറ്റുപുഴ പാടത്ത്  ബസിനടിയിൽപ്പെട്ട് ബൈക്ക് യാത്രക്കാരനായ വയോധികൻ മരിച്ചു. അരിമ്പൂർ വെളുത്തൂർ ലക്ഷംവീട്ടിൽ താമസിക്കുന്ന 60 വയസുള്ള കളത്തിപ്പറമ്പിൽ ജോയ് ആണ് മരിച്ചത്.
ബസിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ എതിരെ വന്ന റിക്കവറി വാനിലിടിച്ച് വീണ് അതേ ബസ് കയറിയിറങ്ങുകയായിരുന്നു എന്നാണ് പറയുന്നത്. 

ബൈക്ക് ഓടിച്ചിരുന്ന വെളുത്തൂർ സ്വദേശി ഹരിദാസനെ പഠിക്കുകളോടെ ഒളരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൂലിപ്പണിക്കാരനായ ജോയ്,
ഹരിദാസൻ എന്നയാളുടെ ബൈക്കിന് പുറകിൽ ഇരുന്ന് വരുമ്പോഴാണ് തൃശൂർ - വാടാനപ്പള്ളി സംസ്ഥാന പാതയിൽ മനക്കൊടി ചേറ്റുപുഴ പാടത്ത് അപകടം ഉണ്ടാകുന്നത്.  

ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് മുൻപിൽ പോയിരുന്ന ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിരെ വന്ന റിക്കവറി വാനിൽ ഇടിക്കുകയായിരുന്നു എന്ന് പറയുന്നു. ബസിനടിയിലേക്ക് വീണ ജോയിയുടെ ശരീരത്തിൽ ബസ് കയറിയിറങ്ങി.  തൽക്ഷണം മരണം സംഭവിച്ചു. ബൈക്ക് ഓടിച്ചിരുന്ന ഹരിദാസനെ പരിക്കുകളോടെ ഒളരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടം നടന്നതിനെ തുടർന്ന് സംസ്ഥാനപാതയിൽ കുറച്ചുനേരം ഗതാഗതം സ്തംഭിച്ചു. സ്വകാര്യ ആംബുലൻസ് പ്രവർത്തകർ എത്തിയാണ് നാട്ടുകാരും ചേർന്ന് മൃതദേഹം ആശുപത്രിയിൽ എത്തിക്കുന്നത്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال