ലോറി തകരാറിലായി: താമരശ്ശേരി ചുരത്തിൽ എട്ടാം വളവിൽ ഭാഗിക ഗതാഗത തടസം


കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ എട്ടാം വളവിൽ ഭാഗിക ഗതാഗത തടസം. ലോറി തകരാറിലായി കുടുങ്ങിയതിനെ തുടർന്നാണ് ഗതാഗത തടസ്സം രൂപപ്പെട്ടത്.

തിങ്കളാഴ്ച രാവിലെ ഏഴുമണിയോടെയാണ് ലോറി ചുരത്തിൽ കുടുങ്ങിയത്. മെക്കാനിക്ക് സ്ഥലത്തേക്ക് പുറപ്പെട്ടു, പോലീസും, ചുരം സംരക്ഷണ സമിതി പ്രവർത്തകരും ഗതാഗതം നിയന്ത്രിച്ച് വരുകയാണ്. നിലവിൽ വൺ വേ ആയി വാഹനങ്ങൾ കടന്നു പോകുന്നുണ്ട്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال