ലാൻഡിങ്ങിനിടെ ഇൻഡിഗോ വിമാനത്തിന്റെ എൻജിനിൽ പക്ഷി ഇടിച്ചു: ഒഴിവായത് വലിയ ദുരന്തം


ജയ്പൂരിൽ ലാൻഡിങ്ങിനിടെ ഇൻഡിഗോ വിമാനത്തിന്റെ എൻജിനിൽ പക്ഷി ഇടിച്ചു. 162 യാത്രക്കാറുണ്ടായിരുന്ന വിമാനത്തിന്റെ എൻജിനിലാണ് പക്ഷി ഇടിച്ചത്. ജയ്പൂരിലെ ഷംഷാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ന് രാവിലെ ആയിരുന്നു സംഭവം ഉണ്ടായത്.

അപകടത്തിൽപ്പെട്ടത് ഇൻഡിഗോയുടെ 6 ഇ 816 എന്ന വിമാനമാണ്. തകരാറ് ഉടനടി മനസിലാക്കിയ പൈലറ്റ് വിമാനം നിയന്ത്രിച്ച് കൃത്യമായി ലാൻഡ് ചെയ്തതിനാൽ വലിയ അപകടം ഒഴിവായി. പൈലറ്റിന്റെ മനസാന്നിധ്യം കാരണമാണ് വൻ ദുരന്തം ഒഴിവായത്.

അപകട സമയത്ത് വിമാനത്തിനുള്ളിൽ വലിയ ശബ്ദം കേട്ടതിന് പിന്നാലെ വിമാനം വിറയ്ക്കാൻ തുടങ്ങിയെന്ന് യാത്രക്കാർ പറഞ്ഞു. അപകടം കൂടാതെ ലാൻഡ് ചെയ്യിച്ച പൈലറ്റിനെ യാത്രക്കാർ അഭിനന്ദിച്ചു. സംഭവത്തിൽ യാത്രക്കാർക്കോ വിമാന കമ്പനി ജീവനക്കാർക്കോ പരിക്ക് പറ്റിയിട്ടില്ല. അപകടത്തെ കുറിച്ച് വിമാനത്താവള അധികൃതർ അന്വേഷണം നടത്തുകയാണ്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال