കേരളത്തിലെ വോട്ടർപട്ടികയിലും തീവ്രപരിഷ്കരണം വേണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയിൽ ഹർജി. ബിഹാറില്‍ നടപ്പാക്കിയതിന് സമാനമായി കേരളത്തിലും വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണം ( എസ്ഐആര്‍) നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് അശ്വിനി കുമാര്‍ ഉപാധ്യായ ആണ് ഹര്‍ജി നല്‍കിയത്.
തെരഞ്ഞെടുപ്പിന് മുമ്പ് കേരളം, തമിഴ്‌നാട്, അസം, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ വോട്ടര്‍ പട്ടിക സമഗ്ര പരിഷ്‌കരണം വേണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. എസ്‌ഐആര്‍ നടപ്പാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെടുന്നു.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബിഹാറില്‍ നടത്തിവരുന്ന തീവ്രവോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി ലഭിച്ചത് രണ്ടു ലക്ഷത്തോളം പരാതികളാണ്. പട്ടികയില്‍ നിന്ന് പേര് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് 1,95,802 പേരും, പട്ടികയില്‍ പേര് ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് 30,000 പേരുമാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.