പാലക്കാട്: കപ്പൂര്‍ കുമരനല്ലൂരില്‍ കര്‍ഷകദിനാചാരണ പരിപാടിയുടെ ഉദ്ഘാടനത്തിനെത്തിയ മന്ത്രി എം.ബി.രാജേഷിനു മുന്നില്‍ കര്‍ഷകരുടെയും കപ്പൂർ ഗ്രാമപഞ്ചായത്തിലെ പ്രതിപക്ഷ അംഗങ്ങളുടെയും പ്രതിഷേധം.
പരിപാടിയുടെ ഉദ്ഘാടനം വേദിയിലേക്ക് കടന്നുവരുമ്പോള്‍ മന്ത്രിയ്ക്ക് നേരെ അമ്പതോളം കര്‍ഷകരും പഞ്ചായത്ത് പ്രതിപക്ഷ അംഗങ്ങളും പ്രതിഷേധ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തുകയായിരുന്നു.
മന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാന്‍ അനുവദിച്ചില്ലെന്നും നെല്ല് സംഭരിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും കര്‍ഷകര്‍ക്ക് പണം നല്‍കിയില്ലെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാരെ പോലീസ് പിടിച്ചുമാറ്റി.