തിരുവനന്തപുരം: ആറ്റിങ്ങലിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ തീപിടിത്തം. ആറ്റിങ്ങൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപത്തായിരുന്നു സംഭവം. ബസിലെ മൊബൈൽ സോക്കറ്റിൽനിന്ന് തീ പടരുകയായിരുന്നുവെന്നാണ് സൂചന.
പുക ഉയരുന്നത് കണ്ട് യാത്രക്കാർ ബഹളംവെച്ചതോടെ ബസ് ദേശീയപാതയിൽ നിർത്തുകയായിരുന്നു. തുടർന്ന് യാത്രക്കാർ പുറത്തിറങ്ങി. ബസിൽ നിറയെ ആളുകളുണ്ടായിരുന്നു. ചില യാത്രികരുടെ ബാഗുകളിലും തീപിടിച്ചു. ആളപായമില്ല.
തിരുവനന്തപുരത്തുനിന്ന് കൊല്ലം ഭാഗത്തേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപെട്ടത്. തീപിടിത്തത്തെത്തുടർന്ന് ദേശീയപാതയിൽ ഗതാഗത തടസം നേരിട്ടു.