'ലോക - ചാപ്റ്റർ വൺ:ചന്ദ്ര'യുടെ ദുബായ് ലോഞ്ച് നടന്നു



ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ 'ലോക - ചാപ്റ്റർ വൺ:ചന്ദ്ര'യുടെ ദുബായ് ലോഞ്ച് നടന്നു. കഴിഞ്ഞ ദിവസം ദുബായിലെ 369 സിനിമാസിൽ ആണ് ചിത്രത്തിന്റെ ലോഞ്ച് നടന്നത്. ദുൽഖർ സൽമാൻ, ടോവിനോ തോമസ്, കല്യാണി പ്രിയദർശൻ, നസ്ലിൻ, ചന്തു സലിം കുമാർ, സംവിധായകൻ ഡൊമിനിക് അരുൺ, അരുൺ കുര്യൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പ്രേക്ഷകരോടൊപ്പം ചിത്രം കണ്ട അണിയറ പ്രവർത്തകർ അവർക്കൊപ്പം സംവദിക്കുകയും സമയം ചിലവഴിക്കുകയും ചെയ്തു. കേരളത്തിന് അകത്തും പുറത്തും വമ്പൻ കുതിപ്പ് തുടരുന്ന ചിത്രം ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിക്കുകയാണ്.

കല്യാണി പ്രിയദർശൻ, നസ്ലിൻ എന്നിവർ പ്രധാന വേഷങ്ങൾ അവതരിപ്പിച്ച 'ലോക - ചാപ്റ്റർ വൺ:ചന്ദ്ര' രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുൺ ആണ്. ചിത്രം ഗൾഫിൽ റിലീസ് ചെയ്തിരിക്കുന്നത് വേഫേറർ ഫിലിംസ് തന്നെയാണ്. ഗംഭീര റിലീസാണ് ചിത്രത്തിന് മിഡിൽ ഈസ്റ്റിൽ ലഭിച്ചിരിക്കുന്നത്. മികച്ച പ്രേക്ഷക പ്രതികരണം നേടുന്ന ചിത്രത്തിന്റെ തെലുങ്ക് പതിപ്പും ഇപ്പോൾ സൂപ്പർ വിജയത്തിലേക്കാണ് കുതിക്കുന്നത്.
'ലോക' എന്ന് പേരുള്ള ഒരു സൂപ്പര്‍ ഹീറോ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ചിത്രമാണ് 'ചന്ദ്ര'. പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് ഒരത്ഭുത ലോകമാണ് ചിത്രം തുറന്നിടുന്നത് എന്നതാണ് ഇതിന്റെ ഹൈലൈറ്റ്. കേരളത്തിന്റെ സംസ്‌കാരത്തിലും മിത്തുകളിലും ഊന്നി ഒരു ഫാന്റസി ലോകം തന്നെയാണ് ചിത്രത്തിലൂടെ സംവിധായകന്‍ ഒരുക്കിയത്. കേരളത്തിൻ്റെ സംസ്കാരത്തിലും മിത്തുകളിലും ഊന്നി അവതരിപ്പിക്കുന്ന ചിത്രത്തിൽ ചന്ദ്ര എന്ന ടൈറ്റിൽ കഥാപാത്രമായി കല്യാണി പ്രിയദർശൻ വമ്പൻ കയ്യടിയാണ് നേടുന്നത്. സണ്ണി ആയി നസ്ലിൻ, ഇൻസ്പെക്ടർ നാച്ചിയപ്പ ഗൗഡ ആയി സാൻഡി എന്നിവരും മികച്ച പ്രകടനം കാഴ്ച വെച്ചു. ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്.
തമിഴിൽ എ ജി എസ് സിനിമാസ്, കർണാടകയിൽ ലൈറ്റർ ബുദ്ധ ഫിലിംസ്, നോർത്ത് ഇന്ത്യയിൽ പെൻ മരുധാർ, തെലുങ്കിൽ സിതാര എന്റെർറ്റൈന്മെന്റ്സ് എന്നിവരാണ് ചിത്രം വിതരണം ചെയ്തത്. ജേക്സ് ബിജോയ് ഒരുക്കിയ പശ്ചാത്തല സംഗീതം, യാനിക്ക് ബെൻ ഒരുക്കിയ ഗംഭീര ആക്ഷൻ രംഗങ്ങൾ, നിമിഷ് രവിയുടെ ദൃശ്യങ്ങൾ എന്നിവ ചിത്രത്തിൻ്റെ ഹൈലൈറ്റ് ആയി മാറിയിട്ടുണ്ട്. ബംഗ്ലാന്റെ പ്രൊഡക്ഷൻ ഡിസൈനും ചിത്രത്തെ മനോഹരമാക്കിയിട്ടുണ്ട്.
ഛായാഗ്രഹണം -നിമിഷ് രവി, സംഗീതം - ജേക്‌സ് ബിജോയ്, എഡിറ്റർ - ചമൻ ചാക്കോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്-ജോം വർഗീസ്, ബിബിൻ പെരുമ്പള്ളി, അഡീഷണൽ തിരക്കഥ-ശാന്തി ബാലചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ-ബംഗ്ലാൻ , കലാസംവിധായകൻ-ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് - റൊണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ-മെൽവി ജെ, അർച്ചന റാവു, സ്റ്റിൽസ്- രോഹിത് കെ സുരേഷ്, അമൽ കെ സദർ, ആക്ഷൻ കൊറിയോഗ്രാഫർ- യാനിക്ക് ബെൻ, പ്രൊഡക്ഷൻ കൺട്രോളർ - റിനി ദിവാകർ, വിനോഷ് കൈമൾ, ചീഫ് അസോസിയേറ്റ്-സുജിത്ത് സുരേഷ്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال