മലപ്പുറം: കൊണ്ടോട്ടി മോങ്ങത്ത് വില്പനക്കായി കൊണ്ടുവന്ന 4.7 കിലോ കഞ്ചാവുമായി ഓരാളെ പോലീസ് പിടികൂടി. ഇടുക്കി തോപ്രാംകുടി സ്വദേശി സാബു (56) ആണ് പിടിയിലായത്. കഞ്ചാവ് സെല്ലോടേപ്പുപയോഗിച്ച് ശരീരത്തിൽ ചേർത്ത് ഒട്ടിച്ചാണ് ഇയാൾ കഞ്ചാവ് കടത്തി കൊണ്ടുവന്നതെന്ന് പോലീസ് പറഞ്ഞു.
വെള്ളിയാഴ്ച ഉച്ചയോടെയാണ് പ്രതി പടിയിലായത്. മലപ്പുറം ജില്ലാ പോലിസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ആന്ധ്രയിൽ നിന്നും മലപ്പുറം ജില്ലയിലേക്ക് കഞ്ചാവ് കടത്തുന്ന അന്തർ സംസ്ഥാന ലഹരി കടത്ത് സംഘത്തിലെ കണ്ണിയാണ് ഇയാളെന്നും പോലീസ് പറഞ്ഞു. 2020 ൽ 3.5 കിലോ കഞ്ചാവ് കടത്തിയതുമായി ബന്ധപ്പെട്ട് ഇടുക്കി സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസുണ്ട്.