ആലപ്പുഴയിൽ എക്സൈസിന്‍റെ ലഹരി വേട്ട: കഞ്ചാവും മെത്താംഫിറ്റമിനുമായി യുവാവ് പിടിയിൽ



കായംകുളം: ആലപ്പുഴ എരമല്ലൂരിൽ എക്സൈസിന്‍റെ ലഹരി വേട്ട. കഞ്ചാവും മെത്താംഫിറ്റമിനുമായി യുവാവിനെ അറസ്റ്റ് ചെയ്തു. എഴുപുന്ന സ്വദേശി അർജുൻ.കെ.രമേശ്(27) എന്നയാളാണ് പിടിയിലായത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് അർജുൻ പിടിയിലായത്. ഇയാളുടെ കയ്യിൽ നിന്നും 3.22 ഗ്രാം മെത്താംഫിറ്റമിനും കഞ്ചാവും എക്സൈസ് സംഘം കണ്ടെടുത്തു.

കുത്തിയതോട് റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ ഗിരീഷ്.പി.സി യുടെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) ജഗദീശൻ.പി, സിവിൽ എക്സൈസ് ഓഫീസർമാരായ വിഷ്ണുദാസ്, അമൽ.കെ.പി, വിപിൻ.വി.കെ, സജേഷ്, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ വിധു, അനിത, പ്രിവന്റീവ് ഓഫീസർ ഡ്രൈവർ സന്തോഷ് എന്നിവരും പങ്കെടുത്തു.

അതിനിടെ തൃശ്ശൂർ കണ്ണംകുളങ്ങരയിൽ 3.5 കിലോഗ്രാം കഞ്ചാവുമായി ഒഡീഷ സ്വദേശി മണി നായക്(33) എന്നയാൾ എക്സൈസന്‍റെ പിടിയിലായി. തൃശ്ശൂർ എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടറായ സുധീർ.കെ.കെ യും പാർട്ടിയും ചേർന്നാണ് കേസ് കണ്ടെടുത്തത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്)മാരായ ഉമ്മർ, ഗിരീഷ്.കെ.എസ്, പ്രിവന്റീവ് ഓഫീസർ രഞ്ജിത്ത്.ടി.ജെ, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്)മാരായ മുജീബ് റഹ്മാൻ, ലത്തീഫ്, സിവിൽ എക്സൈസ് ഓഫീസർമാരായ അനൂപ് ദാസ്.പി.ആർ, ഷാജിത്.എൻ.ആർ എന്നിവരും റെയ്ഡിൽ പങ്കെടുത്തു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال