അക്രമകാരികളായ കാട്ടുപന്നികളെ വെടിവെച്ചു കൊല്ലുവാൻ ഉള്ള നടപടി തൃശ്ശൂർ കോർപ്പറേഷൻ ആരംഭിച്ചു. പ്രതിപക്ഷ നേതാവ് രാജൻ ജെ പല്ലന്റെ പരാതി പ്രകാരം മേയർ എം കെ വർഗീസ് ആണ് പ്രത്യേകം ഉത്തരവിട്ട് അക്രമകാരികളായ കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാൻ തീരുമാനിച്ചത്.
ഗാന്ധിനഗർ ഡിവിഷനിലെ കൈരളി നഗർ റസിഡൻസ് അസോസിയേഷൻ, കേര റസിഡൻസ് അസോസിയേഷൻ, ഗാന്ധിനഗർ റസിഡൻസ് അസോസിയേഷൻ, എംജിനഗർ റസിഡൻസ് അസോസിയേഷൻ തുടങ്ങിയ അസോസിയേഷനുകൾ നിരന്തരം കാട്ടുപന്നിയെ കുറിച്ച് പരാതികൾ നൽകിയിരുന്നു. പ്രതിപക്ഷനേതാവ് എന്ന നിലയിൽ എന്നെ നിരവധി ആളുകൾ കോർപ്പറേഷൻ വന്നു കാണുകയും കാട്ടുപന്നിയുടെ ഉപദ്രവം കൂടി വരുന്നതായി ശ്രദ്ധയിൽപ്പെടുത്തി, ഇതിൻറെ ഭാഗമായിട്ടാണ് മേയർക്ക് ഉപദ്രവകാരികളായ കാട്ടുപന്നികളെ നിയമാനുസൃതം വെടിവെച്ച് കൊല്ലുവാൻ കത്ത് നൽകുകയും അടിയന്തര നടപടി സ്വീകരിക്കണമെന്ന് മേയറോട് ആവശ്യപ്പെടുകയുമുണ്ടായി. തുടർന്ന് മേയർ പ്രത്യേക താല്പര്യമെടുത്ത് ഉത്തരവിട്ടാണ് അക്രമകാരികളായ കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാൻ ഉത്തരവിട്ടത്. അതിൻറെ ഭാഗമായി ഇന്നലെ രാത്രി പതിനൊന്നാം ഡിവിഷനിലെ കൈരളി നഗർ പ്രദേശത്തു നിന്നും അക്രമകാരിയായ കാട്ടുപന്നിയെ കോർപ്പറേഷൻ്റെ നേതൃത്വത്തിൽ വെടിവെച്ച് കൊല്ലുകയുണ്ടായി. തൃശ്ശൂർ കോർപ്പറേഷനിലെ അക്രമകാരികളായ കാട്ടുപന്നികളെ വെടിവെച്ചുകൊന്നു ജനങ്ങളുടെ ജീവന് സംരക്ഷണ നൽകണമെന്ന് മേയറും പ്രത്യേക താല്പര്യമെടുത്തതിനാലാണ് തൃശ്ശൂർ കോർപ്പറേഷനിലെ അക്രമകാരികളായ കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാൻ തീരുമാനമായി മുന്നോട്ടുപോകുന്നത് എന്ന് പ്രതിപക്ഷ നേതാവ് രാജൻ ജെ പല്ലൻ പറഞ്ഞു.
രാത്രി തന്നെ തൃശ്ശൂർ കോർപ്പറേഷനിൽ കൊണ്ടുവന്ന ഏകദേശം 100 കിലോ ഭാരം വരുന്ന കാട്ടുപന്നിയുടെ ജഡം ഹെൽത്ത് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കോർപ്പറേഷൻ മെയിൻ ഓഫീസിൽ സൂക്ഷിക്കുകയും രാവിലെ വെറ്റിനറി സർജൻ വന്ന് സാക്ഷ്യപെടുത്തി കാട്ടുപന്നിയുടെ മാംസം മറ്റാർക്കും ഉപയോഗിക്കാൻ പറ്റാത്ത രീതിയിൽ മണ്ണെണ്ണ ഒഴിച്ച് നശിപ്പിക്കുകയും ജഡം കോർപ്പറേഷൻ ഹെൽത്ത് ഉദ്യോഗസ്ഥരുടെയും വെറ്റിനറി സർജൻ, ഡിസ്ട്രിക്റ്റ് ഫോറസ്റ്റ് ഓഫീസർ എന്നിവരുടെ നേതൃത്വത്തിലാണ് നിയമാനുസൃതം മറവ് ചെയ്യുക.
കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് അക്രമകാരികളായ കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാൻ നിയമാനുസൃതം ഉത്തരവ് വന്നത്.