ഡോ.ഹാരിസിനെ വിമർശിച്ച് മുഖ്യമന്ത്രി



തിരുവനന്തപുരം: ഏത് കാര്യത്തിലും സമയബന്ധിതമായി തീരുമാനം എടുക്കാൻ ഉദ്യോഗസ്ഥർ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ കൃഷ്ണ മേനോൻ സ്മാരക ഗവ. വനിതാ കോളേജ് ഓഡിറ്റോറിയത്തിൽ ചേർന്ന മേഖലാതല അവലോകന യോഗത്തിന് സമാപനം കുറിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പ്രസംഗത്തിനിടെ തിരുവനന്തപുരം മെഡിക്കൽ കോളജിലെ ചികിത്സാ പ്രതിസന്ധി ഉയര്‍ത്തിക്കാട്ടിയ ഡോ. ഹാരിസിനെ മുഖ്യമന്ത്രി വിമർശിച്ചു. ഡോക്ടർ തെറ്റായ ഒരാളാണെന്ന് ആരും പറയില്ല, എന്നാൽ ഇന്ത്യയിലെ ഏറ്റവും നല്ല ആരോഗ്യ മേഖലയെ തെറ്റായി ചിത്രീകരിക്കുന്നതിന് അദ്ദേഹം കാരണമായെന്നും ഇത് അനുഭവ പാഠം ആയിരിക്കണം, എല്ലാ കാര്യവും പൂർണമായിരിക്കുമെന്ന് ആർക്കും പറയാൻ കഴിയില്ല, ശസ്ത്രക്രിയ ഉപകരണങ്ങൾ ചിലത് ഇല്ലാതിരിക്കുന്ന സ്ഥിതി ഉണ്ടാകും എന്നും മുഖ്യമന്ത്രി പറഞ്ഞു.


Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال