പീച്ചി ഡാം ഷട്ടര്‍ കൂടുതല്‍ ഉയര്‍ത്തും; മണലി, കരുവന്നൂര്‍ പുഴകളുടെ തീരത്തുള്ളവര്‍ക്ക്‌ ജാഗ്രത മുന്നറിയിപ്പ്



പീച്ചി ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ തുടര്‍ച്ചയായി മഴ ലഭിച്ചുകൊണ്ടിരിക്കുന്നതിനാല്‍ ഡാമിലേക്കുള്ള നീരൊഴുക്ക് വര്‍ദ്ധിച്ചു. ഡാമിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി ഡാമിന്റെ 4 ഷട്ടറുകളും നിലവില്‍ 4 ഇഞ്ച് (10 സെ.മി) തുറന്നിട്ടുള്ളത് നാളെ (ജൂലൈ 22) രാവിലെ 8 മണി മുതല്‍ ഘട്ടം ഘട്ടമായി 8 ഇഞ്ച് (20 സെ.മി) ആക്കി ഉയര്‍ത്തുന്നു. ഇത് മൂലം മണലി, കരുവന്നൂര്‍ പുഴകളിലെ ജലനിരപ്പ് നിലവിലെ ജലനിരപ്പില്‍ നിന്നും പരമാവധി 20 സെന്റീ മീറ്റര്‍ കൂടി ഉയരാന്‍ സാധ്യതയുള്ളതിനാല്‍ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തേണ്ടതാണെന്ന് പീച്ചി ഡാം അസി:എക്സി എൻജിനീയർ അറിയിച്ചു.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال