മലപ്പുറം : ട്രെയിനിലെ ശുചിമുറിയിൽ യുവതിയുടെ ഫോൺ നമ്പർ എഴുതിവെച്ചതായി പരാതി. മലപ്പുറം വളാഞ്ചേരി സ്വദേശിനിയുടെ ഫോൺ നമ്പരാണ് ശുചിമുറിയിൽ എഴുതിവെച്ചത്. അശ്ലീല ഫോൺ വിളികളും, സന്ദേശവും തന്റെ ഫോണിലേക്ക് വരികയാണെന്ന് പരാതിക്കാരി പറഞ്ഞു. ഒരു യാത്രക്കാരൻ വിളിച്ചപ്പോഴാണ് ട്രെയിനിലെ ശുചിമുറിയിൽ നമ്പർ എഴുതിയിട്ട കാര്യം അറിയുന്നത്. വ്യക്തി വൈരാഗ്യമുള്ളവരാണ് ഇത് ചെയ്തതെന്ന് പരാതിക്കാരി പറഞ്ഞു. സൈബർ പൊലീസിൽ യുവതി പരാതി നൽകി.