വെഞ്ഞാറമൂട്ടിൽ മൂന്നുദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി



തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ മൂന്നുദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. കരമന സ്വദേശി സജീവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മാണിക്യമം​ഗലത്തെ വാഴത്തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല.

വെഞ്ഞാറമൂട്ടിലെ ഒരു ആക്രികടയിൽ ജോലി ചെയ്തുവരികയായിരുന്ന സജീവിനെ കഴിഞ്ഞ മൂന്നുദിവസമായി കാണാനില്ലായിരുന്നു. വെള്ളിയാഴ്ച വാഴത്തോട്ടത്തിൽ നിന്ന് ദുർ​ഗന്ധം വമിച്ചതിനെ തുടർന്ന് തൊട്ടടുത്തെ ഫാമിലെ ജീവനക്കാർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
പുരയിടത്തിലെ നീർച്ചാലിൽ കമിഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഉടൻ തന്നെ ഫാമിലെ ജീവനക്കാർ പോലീസിൽ വിവരമറിയിച്ചു. മരണകാരണം പോസ്റ്റ്മോർ‍ട്ടത്തിന് ശേഷമേ വ്യക്തമാകൂവെന്ന് പോലീസ് അറിയിച്ചു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال