ജനവാസ മേഖലയോട് ചേര്‍ന്ന സ്ഥലത്തെ കിണറ്റില്‍ കുട്ടിയാന വീണു. രണ്ട് വയസുള്ള ആനകുട്ടിയാണ് എറണാകുളം കോതമംഗലത്തിനടുത്ത് പ്ലാമുടിക്ക് സമീപം വനമേഖലയോട് ചേര്‍ന്ന കുറുവാനപ്പാറ ഭാഗത്തെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണത്. ഞായറാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. ആനക്കൂട്ടം ചുറ്റും കൂടി നിന്ന് ചിന്നംവിളിച്ച് രക്ഷിക്കാന്‍ ശ്രമിച്ചു. ശബ്ദം കേട്ടാണ് വനംവകുപ്പുകാര്‍ വന്നത്. രണ്ടു മണിക്കൂറോളം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ജെസിബി സഹായത്തോടെ പരിശ്രമിച്ച് കിണറിന്റെ വശം ഇടിച്ച് ആനക്കുട്ടിക്ക് വഴിയൊരുക്കി. പുറത്തെത്തിയ ആനക്കുട്ടി കാത്തുനിന്ന അമ്മയാനയ്ക്കും മറ്റുമൊപ്പം ചേര്‍ന്നു.
ജനവാസ മേഖലയോട് ചേര്‍ന്ന സ്ഥലത്തെ കിണറ്റില്‍ കുട്ടിയാന വീണു
byArjun.c.s
-
0