സുല്‍ത്താന്‍ ബത്തേരി: വനിത സിവില്‍ പൊലീസ് ഓഫീസര്‍മാര്‍ക്കെതിരെ വാട്സാപ്പ് ഗ്രൂപ്പില്‍ ലൈംഗിക അധിക്ഷേപം നടത്തി മുങ്ങിയ വയോധികനെ മൈസൂരില്‍ നിന്ന് പിടികൂടി. ബത്തേരി മൂലങ്കാവ് കോറുമ്പത്ത് വീട്ടില്‍ മാനു എന്ന അഹമ്മദ് (61) നെയാണ് ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തത്. വനിതാ സിവില്‍ പൊലീസ് ഓഫിസറുടെ പരാതിയിലാണ് നടപടി. ബത്തേരി, മീനങ്ങാടി, അമ്പലവയല്‍ സ്റ്റേഷനുകളിലായി ഇയാള്‍ക്കെതിരെ ആറ് കേസുകളുള്ളതായി പൊലീസ് പറഞ്ഞു.
വനിത സിവില്‍ പൊലീസ് ഓഫീസര്‍മാര്‍ക്കെതിരെ ലൈംഗിക അധിക്ഷേപം: വയോധികൻ അറസ്റ്റിൽ
byArjun.c.s
-
0