ബ്രിട്ടൻ: അഹമ്മദാബാദ് വിമാന ദുരന്തത്തിൽ കൊല്ലപ്പെട്ട ബ്രിട്ടൻ സ്വദേശികളുടെ മൃതദേഹ ശേഷിപ്പുകൾ ബന്ധുക്കൾക്ക് നൽകിയതിൽ പിഴവെന്ന് ആരോപണം. ബ്രിട്ടനിലെ പ്രാദേശിക ദിനപത്രമാണ് ഗുരുതര ആരോപണം ഉന്നയിച്ചിട്ടുള്ളത്. ഇതിന് പിന്നാലെ വിമാന അപകടത്തിൽ കൊല്ലപ്പെട്ട ശോഭന പട്ടേലിന്റെ മൃതദേഹ ഭാഗങ്ങൾ അടങ്ങിയ പെട്ടിയിൽ വേറെയും മൃതദേഹഭാഗങ്ങൾ കണ്ടതായാണ് മകൻ ബിബിസിയോട് പ്രതികരിച്ചത്. പിതാവിന്റെ മൃതദേഹ ഭാഗത്തിനൊപ്പവും മറ്റാരുടേയോ മൃതദേഹഭാഗങ്ങൾ ലഭിച്ചതായി മിതൻ പട്ടേൽ എന്ന യുവാവും ബിബിസിയോട് പ്രതികരിച്ചിട്ടുണ്ട്. ബുധനാഴ്ചയാണ് ഡെയ്ലിമെയിൽ ഗുരുതരമായ വീഴ്ചയുണ്ടായെന്ന റിപ്പോർട്ട് പുറത്ത് വിട്ടത്.
അഹമ്മദാബാദ് വിമാന ദുരന്തം: കൊല്ലപ്പെട്ട ബ്രിട്ടൻ സ്വദേശികളുടെ മൃതദേഹ ശേഷിപ്പുകൾ ബന്ധുക്കൾക്ക് നൽകിയതിൽ പിഴവെന്ന് ആരോപണം
byArjun.c.s
-
0