തിരുവനന്തപുരം: ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി നായകനായ ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രത്തിന് അനുമതി നിഷേധിച്ച കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് നടപടിയെ പരിഹസിച്ച് മന്ത്രി വി ശിവൻകുട്ടി. 'സെൻസർ ബോർഡോ, സെൻസില്ലാ ബോർഡോ' എന്നാണ് കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് നടപടിയെ പരിഹസിച്ച് വിദ്യഭ്യാസ മന്ത്രി ഫേസ്ബുക്കിൽ കുറിച്ചത്. കഴിഞ്ഞ ദിവസമാണ് 'ജെഎസ്‌കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരള'യുടെ പ്രദര്‍ശനത്തിനാനുമതി നിഷേധിച്ച് സെല്‍സര്‍ ബോര്‍ഡ് നടപടി വിവാദമാകുന്നത്.
ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള റിലീസ് തടഞ്ഞതിനെ പരിഹസിച്ച് മന്ത്രി ശിവൻകുട്ടി
byArjun.c.s
-
0