സി.പി.ഐ.എം പന്നിത്തടം ലോക്കൽ കമ്മിറ്റി യുദ്ധവിരുദ്ധ റാലിയും പൊതുയോഗവും സംഘടിപ്പിച്ചു



 പന്നിത്തടം : അമേരിക്കൻ പിന്തുണയോടെ പശ്ചിമേഷ്യയെ യുദ്ധക്കളമാക്കുന്ന ഇസ്രായേൽ നടപടി അവസാനിപ്പിക്കുക എന്ന മുദ്രവാക്യമുയർത്തി സി.പി.ഐ.എം പന്നിത്തടം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്നിത്തടം സെന്ററിൽ സാമ്രാജ്യത്വ യുദ്ധവിരുദ്ധ റാലിയും പൊതുയോഗവും നടത്തി. സി.പി.ഐ.എം പന്നിത്തടം ലോക്കൽ സെക്രട്ടറി ഫ്രാൻസിസ് കൊള്ളന്നൂർ അധ്യക്ഷത വഹിച്ച പരിപാടിയിൽ സി.പി.ഐ.എം വടക്കാഞ്ചേരി ഏരിയ കമ്മിറ്റി അംഗം അഡ്വക്കേറ്റ് കെ.എം നൗഷാദ് ഉദ്ഘാടനം ചെയ്തു. സി.പി.ഐ.എം പന്നിത്തടം ലോക്കൽ കമ്മിറ്റി അംഗങ്ങളായ പി.എ ഉണ്ണികൃഷ്ണൻ, പി.എസ് പുരുഷോത്തമൻ കടങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മീന സാജൻ തുടങ്ങിയവർ സംസാരിച്ചു. സി.പി.ഐ.എം പന്നിത്തടം ലോക്കൽ കമ്മിറ്റി അംഗങ്ങളായ വി. ശങ്കരനാരായണൻ സ്വാഗതവും കെ.വി ഗില്‍സണ്‍ നന്ദിയും പറഞ്ഞു. സി.പി.ഐ.എം പന്നിത്തടം ലോക്കൽ കമ്മിറ്റി അംഗങ്ങളായ എം.കെ ശശിധരൻ, കെ.കെ റഹീം, സുബിൻ എ.എസ്, കെ.കെ മണി, ടി.പി ലോറൻസ് ബ്രാഞ്ച് സെക്രട്ടറിമാരായ കെ.എ തങ്കപ്പൻ, പ്രണവ് പി.എസ്, മുജീബ് റഹ്മാൻ തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال