വടക്കുഭാഗത്തു നിന്നു വരുന്ന കെഎസ്ആർടിസി ദീർഘദൂര ബസ്സുകൾ നിർബന്ധമായും കുന്നംകുളം പുതിയ ബസ് സ്റ്റാൻഡിൽ കയറി യാത്രക്കാരെ കയറ്റണമെന്ന് സിപിഐ കുന്നംകുളം മണ്ഡലം കമ്മിറ്റി യോഗം ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടു .
യോഗത്തിൽ പി കെ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു സിപിഐ സ്റ്റേറ്റ് കൗൺസിൽ അംഗം കെ പി സന്ദീപ് സെക്രട്ടറി പ്രേംരാജ് ചൂണ്ടലാത്ത് ടി പി ജോസഫ് കെ സുരേഷ് കുമാർ മനോജ് കുമാർ പുഷ്പാ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.