ചെന്നൈയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഭിന്നശേഷിക്കാരനായ ഭര്‍ത്താവിനെ അദ്ദേഹത്തിന്റെ ഭാര്യ ഓഫീസില്‍ കയറി സഹപ്രവര്‍ത്തകരുടെ കൺമുന്നിൽവച്ച് തല്ലുകയും ചവിട്ടുകയും ചെയ്തു. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു.
സെന്തിൽ നാഥ് എന്ന ചെറുപ്പക്കാരനെയാണ് അദ്ദേഹത്തിന്റെ ഭാര്യ മീരാമണി തല്ലിച്ചതച്ച്. യുവതിയെ പിടിച്ചു മാറ്റാൻ ചുറ്റും കൂടി നിൽക്കുന്നവർ ശ്രമിച്ചിട്ടും ശ്രമം വിഫലമായിപ്പോവുകയായിരുന്നു. കൈയിൽ കിട്ടയതൊക്കെ പിടിച്ച് മാറ്റാൻ ചെല്ലുന്നവർക്ക് നേരെ എറിയുകയും അസഭ്യം പറയുകയുമൊക്കെ ചെയ്യുന്നത് വീഡിയോയിൽ കാണാൻ സാധിക്കും.
അടിപിടിക്ക് ശേഷം യുവാവ് മാധ്യമങ്ങളോട് സംസാരിക്കുന്ന വീഡിയോയും പിന്നീട് വൈറലായിരുന്നു. തങ്ങൾ തമ്മിൽ വഴക്ക് പതിവാണെന്നും ആദ്യകാലങ്ങളിലൊക്കെ കുട്ടിയുടെ ആവകാശത്തിന് വേണ്ടിയായിരുന്നു വഴക്കെന്നും ഇപ്പോൾ പണം ആവശ്യപ്പെട്ടാണ് മീരാമണി തന്നെ ഉപദ്രവിക്കുന്നതെന്നും സെന്തില്‍ മാധ്യമങ്ങളോട് പറഞ്ഞു.
കുട്ടിയുടെ സംരക്ഷണാവകാശം ഭാര്യയ്ക്ക് ഇപ്പോൾ വേണ്ടന്നും പകരം മാസം 40,000 രൂപ തരണമെന്നുമാണ് ഡിമാൻഡ്. അതിനു വേണ്ടിയാണ് മീരാമണി തന്നെ ഉപദ്രവിക്കുന്നതെന്നും സെന്തില്‍ കൂട്ടിച്ചേര്‍ത്തു. തന്നെ ഉപദ്രവിച്ചതിന് മീരാമണിക്കെതിരേ കേസ് കൊടുത്തിരുന്നെന്നും എന്നാൽ അതിന് പിന്നാലെ ഭാര്യയെയും ഭാര്യയുടെ കുടുംബത്തെയും കാണിനില്ലെന്ന് പോലീസ് പറഞ്ഞെന്നും സെന്തിൽ കൂട്ടിച്ചേർത്തു.