വയനാട്ടിൽ അച്ഛനൊപ്പം കൂൺ പറിക്കാൻ പോയ ഒന്നര വയസുകാരിക്ക് നേരെ മൃഗത്തിന്റെ ആക്രമണം



വയനാട്: വയനാട് കൽപ്പറ്റയില്‍ അച്ഛനൊപ്പം കൂൺ പറിക്കാൻ പോയ ഒന്നര വയസുകാരിക്ക് നേരെ മൃഗത്തിന്റെ ആക്രമണം. കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ വെച്ചായിരുന്നു സംഭവം. നേരിയ പരിക്കേറ്റ കുട്ടിയെ കൽപ്പറ്റയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

കുട്ടിയെ എന്ത് ജീവിയാണ് ആക്രമിച്ചതെന്ന് കണ്ടിട്ടില്ലെന്ന് അച്ഛൻ പറയുന്നു. കുട്ടിയുടെ കരച്ചിൽ കേട്ടാണ് തിരിഞ്ഞ് നോക്കിയതെന്നും മൂന്നടിയോളം ദൂരം കുട്ടിയെ ജീവി വലിച്ച് കൊണ്ടുപോയതായും അച്ഛൻ പറയുന്നു. ഏതോ വന്യജീവിയാണ് ആക്രമിച്ചത് എന്ന് സംശയമുണ്ടെന്നും അച്ഛൻ പറയുന്നു. കുട്ടിയുടെ പുറത്തും കൈക്കും മാന്തൽ ഏറ്റ പാടുണ്ട്. പ്രദേശത്ത് വനം വകുപ്പ് ഉദ്യോഗസ്ഥർ തെരച്ചിൽ തുടങ്ങി, അറവുശാലയുടെ അടുത്ത് ആയതിനാൽ ആക്രമിച്ചത് വളർത്തുമൃഗങ്ങളും ആകാൻ സാധ്യതയുണ്ടെന്ന് വനം വകുപ്പ് അറിയിച്ചു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال