കൊല്ലം: കൊട്ടിയത്ത് ട്രാൻസിറ്റ് ഹോമിൽ നിന്ന് മതിൽ ചാടി പോയ റഷ്യന്‍ യുവാവ് പിടിയിൽ. 27 വയസുള്ള ഇലിയ ഇക്കിമോ ആണ് കൊട്ടിയം പൊലീസിൻ്റെ പിടിയിലായത്. ട്രാൻസിറ്റ് ഹോമിലെ പൊലീസുകാരെ ആക്രമിച്ചാണ് ഇയാൾ ചാടിപ്പോയത്. പൊലീസ് നടത്തിയ തെരച്ചിലിൽ ഉമയനല്ലൂരിൽ നിന്ന് യുവാവിനെ പിടികൂടുകയായിരുന്നു. മതില്‍ ചാടാന്‍ ശ്രമിക്കവെ ഇയാള്‍ക്ക് നിസാര പരിക്കേറ്റു.