ഇടുക്കിയിൽ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് രണ്ടു കുട്ടികൾ മരിച്ചു



കുമളി: ഇടുക്കി അണക്കരയിൽ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് രണ്ടു കുട്ടികൾ മരിച്ചു. ബൈക്ക് യാത്രികരായ അണക്കര സ്വദേശികളായ അലൻ കെ ഷിബു(17), ഷാനെറ്റ് ഷൈജു(17) എന്നിവരാണ് മരിച്ചത്.

അണക്കര ചെല്ലാർകോവിൽ ഗാന്ധിനഗറിന് സമീപം ചൊവ്വാഴ്ച ഉച്ചക്കഴിഞ്ഞ് രണ്ടോരയോടെയായിരുന്നു സംഭവം. ഏലത്തോട്ടത്തിലെ ജോലികഴിഞ്ഞ് തൊഴിലാളികളുമായി കമ്പംമെട്ട് ഭാഗത്തേക്ക് പോവുകയായിരുന്ന ജീപ്പ് എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രികരായ കുട്ടികൾ റോഡിലേക്ക് തെറിച്ച് വീണു. ഉടൻതന്നെ ഇരുവരെയും ആംബുലൻസിൽ പുറ്റടി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സുഹൃത്തുക്കളായ ഇരുവരും പ്ലസ്ടു കഴിഞ്ഞ് ഉപരി പഠനത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വണ്ടൻമേട് പോലീസ് സംഭവത്തിൽ കേസെടുത്തു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال