കൂട്ടുകാരോട് പിണങ്ങി ടിപ്പറിന് മുന്നിലേക്ക് ചാടി; വിദ്യാർഥി രക്ഷപ്പെട്ടത് തലനാഴിരക്ക്




കോഴിക്കോട്: കൂട്ടുകാരോടൊപ്പം സംസാരിച്ചു കൊണ്ടിരിക്കെ പിണങ്ങി ടിപ്പറിന് മുന്നിലേക്ക് എടുത്തു ചാടിയ വിദ്യാര്‍ത്ഥി ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ രക്ഷപ്പെട്ടു.

കോഴിക്കോട് കട്ടാങ്ങല്‍ പെട്രോള്‍ പമ്പിന് സമീപത്തെ കോഫീ ഷോപ്പിന് മുന്നില്‍ നിന്നും സംസാരിക്കുകയായിരുന്ന മൂന്ന് കുട്ടികളില്‍ ഒരാളാണ് പിണങ്ങി റോഡിലേക്കിറങ്ങുകയും ടിപ്പര്‍ വന്നപ്പോള്‍ മുന്നിലേക്ക് ചാടുകയും ചെയ്തത്. ഇന്നലെ വൈകീട്ട് 5:30 ഓടെയാണ് സംഭവം.
സ്‌കൂട്ടറില്‍ കൂട്ടുകാര്‍ക്കൊപ്പം ഇരിക്കുകയായിരുന്നു വിദ്യാര്‍ഥി. ഇവര്‍ സംസാരിക്കുന്നതും വീഡിയോയില്‍ കാണാം. ഇതിനിടെ സ്‌കൂട്ടറില്‍നിന്നിറങ്ങിയ ഒരു വിദ്യാര്‍ഥി റോഡിലേക്ക് നടന്നു നീങ്ങുന്നത് കാണാം. ആദ്യം നടന്നുനീങ്ങിയ വിദ്യാര്‍ഥി ടിപ്പര്‍ ലോറി കടന്നുവരുന്നത് കണ്ട് റോഡിലേക്ക് ഓടിക്കയറുകയായിരുന്നു. ടിപ്പറിന് മുന്നിലേക്കാണ് എടുത്ത് ചാടിയത്. എന്നാല്‍ ടിപ്പര്‍ ഡ്രൈവര്‍ സഡന്‍ ബ്രേക്കിട്ടതുകൊണ്ട് വിദ്യാര്‍ഥി രക്ഷപ്പെട്ടു. കാര്യമായ പരിക്കും ഏറ്റിട്ടില്ല.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال