അട്ടപ്പാടി: കാട്ടാനകള്‍ ജനവാസമേഖലയില്‍ തുടരുന്നത് ആശങ്കയ്ക്കിടയാക്കുന്നു. പ്രദേശവാസികള്‍ പുറത്തിറങ്ങുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചു. കോടമഞ്ഞുള്ളതിനാല്‍ ആനകള്‍ എവിടെയാണുള്ളത് എന്നറിയാത്ത സാഹചര്യമാണുള്ളത്.
ചൊവ്വാഴ്ച കണ്ടിയൂര്‍ ഭാഗത്തുണ്ടായിരുന്ന മൂന്ന് ആനകള്‍ ഇപ്പോള്‍ കല്‍ക്കണ്ടി ഭാഗത്തേക്ക് മാറിയിട്ടുണ്ടെന്ന് അട്ടപ്പാടി തഹസില്‍ദാര്‍ ഷാനവാസ് ഖാന്‍ അറിയിച്ചു. കോടയുള്ളത് കൊണ്ട് ആന എവിടെയാണെന്നറിയാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സാധിക്കുന്നില്ലെന്നും പ്രദേശവാസികള്‍ പുറത്തുപോവുമ്പോള്‍ ശ്രദ്ധിക്കണമെന്ന് അവര്‍ അറിയിച്ചതായും തഹസില്‍ദാര്‍ പങ്കുവെച്ച ശബ്ദസന്ദേശത്തില്‍ പറഞ്ഞു.