കോഴിക്കോട് പേപ്പർ അവശിഷ്ടം സൂക്ഷിച്ച കടയ്ക്ക് തീ പിടിച്ചു



കോഴിക്കോട്: കോഴിക്കോട് കൊളങ്ങരപ്പീടികയിൽ പേപ്പർ അവശിഷ്ടം സൂക്ഷിച്ച കടയ്ക്ക് തീ പിടിച്ചു. എക്കോ ഇക്കോ പേപ്പേഴ്സ് ആന്‍റ് സ്ക്രാപ്പ് (Eco papers and scrap) എന്ന സ്ഥാപനത്തിന്റെ ഷെഡിലാണ് തീ പടർന്നത്. ഷെഡ് പൂർണമായും കത്തി നശിച്ചു. കെട്ടിടത്തിനും കേടുപാടുണ്ടായി. 

ഇന്ന് പുലർച്ചെ 1.20 നാണ് അപകടം ഉണ്ടായത്. മീഞ്ചന്ത ഫയർ സ്റ്റേഷനിൽ നിന്ന് മൂന്ന് യൂണിറ്റ് ഫയർ ഫോഴ്സ് സംഘം നാല് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ പുലർച്ചെയോടെ തീയണച്ചു. തീപിടുത്തത്തില്‍ ഏകദേശം 5 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഷെഡിനോട് ചേർന്ന് ഉണ്ടായിരുന്ന ചെറിയ വീട്ടിൽ ബീഹാർ സ്വദേശികൾ ആയ കുടുംബം താമസിച്ചിരുന്നു. ഇവർ പെരുന്നാൾ അവധിക്ക് നാട്ടിൽ പോയതിനാൽ വൻ അപകടം ഒഴിവായി.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال