പിതാവിനെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോയി: പ്രതിയെ പത്തു വർഷത്തിനുശേഷം പിടികൂടി



ഇടുക്കി: ഇടുക്കി ഉടുമ്പൻചോലയിൽ പിതാവിനെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോയ പ്രതിയെ ഫത്തു വർഷത്തിനുശേഷം പിടികൂടി. പാറത്തോട് ശിങ്കാരികണ്ടം സ്വദേശി ആനന്ദ് രാജിനെയാണ് ഉടുമ്പൻചോല പൊലീസ് പിടികൂടിയത്. 2018ൽ സ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലും ഇയാൾ പ്രതിയാണ്.

2015 ലാണ് സംഭവം. പിതാവായ കറുപ്പയ്യയെ ആനന്ദ് രാജ് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കേസിൽ ജയിലിലായ ആനന്ദ് രാജിന് തൊടുപുഴ കോടതി പിന്നീട് ജാമ്യം അനുവദിച്ചു. ജാമ്യത്തിൽ ഇറങ്ങിയ ഇയാൾ തമിഴ്നാട്ടിലേക്ക് കടന്നു. ഇടയ്ക്കിടെ നാട്ടിലെത്തുന്ന പ്രതി കുറ്റകൃത്യങ്ങൾ നടത്തിയ ശേഷം വീണ്ടും തമിഴ്നാട്ടിലേക്ക് കടക്കും.

2018 ൽ സ്ത്രീയെ ബലാത്സംഗം ചെയ്ത ശേഷവും ഇയാൾ തമിഴ്നാട്ടിലേക്ക് മുങ്ങി. നെടുങ്കണ്ടം, ശാന്തൻപാറ, ഉടുമ്പൻചോല, രാജാക്കാട് എന്നീ പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകൾ ഉണ്ട്. പൊലീസ് അന്വേഷിച്ച് ചെല്ലുമ്പോൾ സ്ഥലത്തുനിന്നും മുങ്ങുകയാണ് പതിവ്. ഫെബ്രുവരിയിൽ പാറത്തോട്ടിൽ എത്തിയ പ്രതി അയൽവാസിയായ ഈശ്വരനെ വീട്ടിൽ കയറി കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال