കാട്ടകാമ്പാൽ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ആദരവ് 2025 ന്റെ ഉദ്ഘാടനം മുൻ ജില്ല പഞ്ചായത്ത് മെമ്പർ കെ ജയശങ്കർ നിർവഹിച്ചു.
ബാങ്ക് പ്രസിഡണ്ട് സോണി സക്കറിയ അധ്യക്ഷത വഹിച്ചു.
ബാങ്ക് വൈസ് പ്രസിഡന്റ് ജനാർദ്ദനൻ അതിയാരത്ത് സ്വാഗതം ആശംസിച്ച ചടങ്ങിൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് സദാനന്ദൻ മാസ്റ്റർ, ഭരണ സമിതി അംഗങ്ങളായ ടി കെ പ്രഹ്ലാദൻ, ഫ്രജിൻ എഫ്രി തോലത്ത്, കെ എ അസ്സീസ്, ലക്ഷ്മി പനോക്കിൽ, സന്ധ്യ ഷിബു, ബാങ്ക് സെക്രട്ടറി എം എസ് മണികണ്ഠൻ, മുൻ ബാങ്ക് പ്രസിഡന്റ് ബിജോയ് ബി തോലത്ത്, കെ കെ രവി,വാസു കാഞ്ഞിരത്തിങ്കൽഎന്നിവർ പ്രസംഗിച്ചു.
കെ സി ലളിത, നവീൻ ബെന്നി, ദിവ്യ ജയശങ്കർ,ജസീറ അൻവർ,ധന്യ മണികണ്ഠൻ, മുഫീദ അലി,ഷാജിത പെങാമുക്ക്, ബിലാൽ ഇക്ബാൽ, എം എം അശ്വിൻ, കെ കെ രാജൻ, ജൈനി സാംസൺ എന്നിവർ നേതൃത്വം നൽകി. ബാങ്കിന്റെ പരിധിയിലെ SSLC പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥി പ്രതിഭകളെയും,, മറ്റു രംഗങ്ങളിലെ പ്രതിഭകളെയുമാണ് ചടങ്ങിൽ ആദരിച്ചത്.