ലണ്ടനിലേക്ക് പുറപ്പെട്ട വിമാനം തകര്‍ന്നുവീണു : 200 മരണം



അഹമ്മദാബാദ്: അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന യാത്രാവിമാനം തകര്‍ന്നുവീണത് ജനവാസമേഖലയില്‍. അഹമ്മദാബാദ് സര്‍ദാര്‍ വല്ലാഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തുള്ള മേഘാനി നഗറിലാണ് ലണ്ടനിലേക്ക് യാത്രതിരിച്ച എയര്‍ഇന്ത്യ വിമാനം തകര്‍ന്നുവീണത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം.

തകര്‍ന്നുവീണതിന് പിന്നാലെ വിമാനം കത്തിയമര്‍ന്നതായാണ് പ്രാദേശികമാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. അപകടം നടന്ന മേഖലയിലാകെ കറുത്ത പുക നിറഞ്ഞിരിക്കുകയാണ്. അപകടസ്ഥലത്തേക്ക് നിരവധി അഗ്നിരക്ഷാ യൂണിറ്റുകള്‍ എത്തിക്കൊണ്ടിരിക്കുകയാണെന്നും രക്ഷാപ്രവര്‍ത്തനത്തിനായി പ്രദേശത്തെ റോഡുകളെല്ലാം അടച്ചിട്ടിരിക്കുകയാണെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രദേശത്തുണ്ടായിരുന്ന നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയായെന്നും സൂചനയുണ്ട്.
അഹമ്മദാബാദില്‍നിന്ന് ലണ്ടനിലേക്ക് യാത്ര പുറപ്പെട്ട എയര്‍ഇന്ത്യ വിമാനമാണ് ടേക്ക് ഓഫിന് പിന്നാലെ വിമാനത്താവളത്തിന് സമീപം തകര്‍ന്നുവീണത്. എയര്‍ഇന്ത്യയുടെ എഐ 171 ബോയിങ് 787-8 വിമാനമാണ് അപകടത്തില്‍പ്പെട്ടതെന്നാണ് അനൗദ്യോഗികവിവരം. അഹമ്മദാബാദില്‍നിന്ന് വ്യാഴാഴ്ച ഉച്ചയ്ക്ക് 1.10-നായിരുന്നു വിമാനം പുറപ്പെടേണ്ടിയിരുന്നത്. എന്നാല്‍, ഏഴുമിനിറ്റോളം വൈകി 1.17-നാണ് വിമാനം പുറപ്പെട്ടതെന്നും 'ഫ്‌ളൈറ്റ്സ്റ്റാറ്റ്‌സ്' വെബ്‌സൈറ്റില്‍ സൂചിപ്പിക്കുന്നുണ്ട്.
ലണ്ടനില്‍ പ്രാദേശികസമയം വൈകീട്ട് 6.25-ന് എത്തിച്ചേരേണ്ടിയിരുന്ന വിമാനത്തില്‍ 242 പേരാണ് ഉണ്ടായിരുന്നത്. ഒമ്പതുമണിക്കൂറും 22 മിനിറ്റുമായിരുന്നു വിമാനത്തിന്റെ യാത്രാസമയം. അപകടത്തിന്റെ കൂടുതല്‍വിവരങ്ങള്‍ ലഭ്യമായിവരുന്നേയുള്ളൂ.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال