ഗർഭച്ഛിദ്രത്തിനുള്ള മരുന്ന് കണ്ടെത്തിയ എറ്റിയൻ എമിൽ ബോളിയോ അന്തരിച്ചു



പാരീസ്: ഗർഭച്ഛിദ്രത്തിനുള്ള മരുന്ന് കണ്ടെത്തിയ ഫ്രഞ്ച് ഡോക്ടറും ഗവേഷകനുമായ എറ്റിയൻ എമിൽ ബോളിയോ (98) അന്തരിച്ചു. പാരീസിലെ വീട്ടിൽ വെള്ളിയാഴ്ചയായിരുന്നു അന്ത്യം. ഗർഭച്ഛിദ്രത്തിനായുള്ള ഗുളികയായ മൈഫ്രിസ്റ്റോൺ എന്നുകൂടി അറിയപ്പെടുന്ന ആർയു- 486 കണ്ടെത്തിയതോടെയാണ് എറ്റിയൻ പ്രശസ്തിയിലേക്കുയർന്നത്.

ലോകമെങ്ങുമുള്ള സ്ത്രീകൾക്ക് ശസ്ത്രക്രിയ വഴിയുള്ള ഗർഭച്ഛിദ്രത്തിനുപകരം സുരക്ഷിതവും ചെലവുകുറഞ്ഞതുമായ മാർഗം ഗുളിക തുറന്നുനൽകി. പതിറ്റാണ്ടുകളായി മരുന്നിന് അംഗീകാരം നൽകാൻ സർക്കാരുകളെ പ്രേരിപ്പിച്ചുകൊണ്ടിരുന്ന എറ്റിയന്, ഗർഭച്ഛിദ്രത്തെ എതിർക്കുന്നവരിൽനിന്ന് കടുത്ത വിമർശനങ്ങളും ചിലപ്പോൾ ഭീഷ ണികളും നേരിടേണ്ടിവന്നിട്ടുണ്ട്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال