കൊല്ലം: കൊല്ലത്ത് തെരുവുനായയുടെ ആക്രമണത്തില്‍ 11 പേര്‍ക്ക് പരിക്ക്. കൊല്ലം അലയമണ്‍ കരുകോണിലാണ് സംഭവം. പരിക്കേറ്റവരില്‍ ഒരു കുട്ടിയും ഉള്‍പ്പെടുന്നു. ആക്രമിച്ച തെരുവുനായയെ നാട്ടുകാര്‍ ചേര്‍ന്ന് തല്ലിക്കൊന്നു.
തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെയായിരുന്നു തെരുവുനായയുടെ ആദ്യത്തെ ആക്രമണം. ലാബില്‍ രക്തം പരിശോധിക്കാന്‍ വന്ന ആള്‍ക്കും മറ്റൊരാൾക്കുമാണ് ആദ്യം തെരുവുനായയുടെ കടിയേറ്റത്. ഒരു മണിക്കൂറിന് ശേഷം പ്രദേശത്ത് വീണ്ടുമെത്തിയ തെരുവുനായ വീണ്ടും ആളുകളെ ആക്രമിക്കുകയായിരുന്നു.