കെഎസ്ആർടിസിയിൽ ഒറ്റത്തവണയായി ശമ്പള വിതരണം ആരംഭിച്ചു


കെഎസ്ആർടിസിയിൽ ഒറ്റത്തവണയായി ശമ്പള വിതരണം ആരംഭിച്ചു. ഒന്നാം തീയതി തന്നെ ശമ്പള വിതരണം തുടങ്ങി. ഇന്ന് തന്നെ ശമ്പള ഇനത്തിൽ 80 കോടി രൂപ വിതരണം ചെയ്തു പൂർത്തിയാക്കുന്നതാണ്.

2020 ഡിസംബർ മാസത്തിനു ശേഷം ആദ്യമായാണ് കെഎസ്ആർടിസിയിൽ ഒന്നാം തീയതി ശമ്പളം മുഴുവനായി വിതരണം ചെയ്യുന്നത്. തുടർച്ചയായി എട്ടാമത്തെ മാസമാണ് കെഎസ്ആർടിസിയിലെ ജീവനക്കാർക്കുള്ള ശമ്പളം ഒറ്റത്തവണയായി നൽകുന്നത്.

ജീവനക്കാരുടെ ശമ്പളം ഒറ്റ ഗഡുവായി ഒന്നാം തീയതിതന്നെ നൽകും എന്നത് ബഹു. മുഖ്യമന്ത്രിയുടെയും ബഹു.ഗതാഗത വകുപ്പ് മന്ത്രിയുടെയും പ്രധാന പ്രഖ്യാപനമായിരുന്നു. തുടർന്നുള്ള മാസങ്ങളിലും കെഎസ്ആർടിസി ജീവനക്കാരുടെ മുഴുവൻ ശമ്പളവും ഒന്നാം തീയതിതന്നെ ഒറ്റത്തവണയായി നൽകുന്നതിനുള്ള നടപടികൾ പൂർത്തിയായി കഴിഞ്ഞു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال