യുവ പ്രതിഭകളുടെ ആകർഷണമായി സ്റ്റാർലേഡി ഓഫ് കേരള ബ്യൂട്ടി പേജന്റ് ഗംഭീര വരവേൽപ്പോടുകൂടി നടന്നു



പ്രമുഖ ഷോ ഡയറക്ടറും നിർമാതാവുമായ കാശിനാഥി ന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'സ്റ്റാർലേഡി ഓഫ് കേരള' ബ്യൂട്ടി പേജന്റ്, സിഗ്നിഫിക്കന്റ് ഫാഷൻ കമ്പനിയുടെ ആഭിമുഖ്യത്തിൽ കൊച്ചിയിൽ വച്ച് അതി വിപുലമായി നടന്നു.
പ്രമുഖ വിദേശ വിദ്യാഭ്യാസ കൺസൾട്ടൻസി സ്ഥാപനമായ മാവെക്സ് മെന്റർ എബ്രോഡ് സ്റ്റഡീസ് ഇവന്റിന്റെ പ്രധാന സ്പോൺസറായിരുന്നു.
മത്സരം മൂന്ന് പ്രധാന വിഭാഗങ്ങളിലായി നടന്നു:
സ്റ്റാർ ടീൻ ഓഫ് കേരള, മിസ് സ്റ്റാർ ഓഫ് കേരള,
മിസിസ് സ്റ്റാർ ഓഫ് കേരള. 

സ്റ്റാർ ടീൻ ഓഫ് കേരള വിഭാഗത്തിൽ അദ്വിക ശ്രീഭാഗ്യ വിജയിയായി കിരീടം ചൂടിയപ്പോൾ, ദേവിക ഒന്നാം റണ്ണറപ്പും ശ്രീലക്ഷ്മി രണ്ടാം റണ്ണറപ്പുമായും തിരഞ്ഞെടുക്കപ്പെട്ടു.

മിസ് സ്റ്റാർ ഓഫ് കേരള വിഭാഗത്തിൽ അർപിത വിജയിയായി, സാന്ദ്ര ഒന്നാം റണ്ണറപ്പും, ആൻ മേരി രണ്ടാം റണ്ണറപ്പുമായും തിരഞ്ഞെടുക്കപ്പെട്ടു.

മിസിസ് സ്റ്റാർ ഓഫ് കേരള വിഭാഗത്തിൽ ആശ വിജയിയായി, അഹന്യ ഒന്നാം റണ്ണറപ്പും, അപർണ രണ്ടാം റണ്ണറപ്പും ആയി നിലനിന്നു.

ഈ ഷോയുടെ കൊറിയോഗ്രഫി നിർവഹിച്ചത് ശ്രുതി എൻ.ബിയും അനഖ ജയചന്ദ്രനും ആയിരുന്നു. സോണു ജോൺസൺ സഹ-ഡയറക്ടറെന്ന നിലയിൽ പരിപാടിയുടെ സംവിധാനത്തിൽ നിറഞ്ഞ പങ്കുവഹിച്ചു.
മത്സരാർത്ഥികളുടെ ആകർഷകമായ ലുക്കുകൾക്ക് പിന്നിൽ പ്രവർത്തിച്ചത് ഫാറ്റിസ് മേക്കോവർ ആയിരുന്നു.അവരുടെ മേക്കപ്പ് പ്രെസന്റേഷൻ അതിഥികളെ ആകർഷിച്ചു.
പരിപാടിയുടെ പ്രധാന ആകർഷണങ്ങളിലൊന്നായി ജഡ്ജിങ് പാനലിനായി എത്തിയത് സിനിമാനടൻ സുധീർ(ഡ്രാക്കുള ഫെയിം)നടി അന്ന ചാക്കോ, ഡിസൈനർ ജെസി പ്രതാപ് എന്നിവർ ആയിരുന്നു. അവരുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് മികച്ച പ്രകടനം കാഴ്ചവച്ച മത്സരാർത്ഥികളെ വിജയികളായി പ്രഖ്യാപിക്കപ്പെട്ടത്.
ഈ ബ്യൂട്ടി പേജന്റ് തനതായ സൗന്ദര്യവും ആത്മവിശ്വാസവും ഒരേ വേദിയിൽ സമന്വയിപ്പിച്ച ഒരു സ്വപ്ന സന്ധ്യയായി മാറി.
പി ആർ ഒ എം കെ ഷെജിൻ
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال