എസ് എസ് രാജമൗലിയുടെ സംവിധാനത്തിലുള്ള ചിത്രത്തിലാണ് മഹേഷ് ബാബു ഇനി നായകനാകുക. വൻ ക്യാൻവാസിലാണ് ചിത്രം ഒരുങ്ങുന്നത്. മലയാളത്തിന്റെ പൃഥ്വിരാജും ചിത്രത്തില്‍ ഉണ്ടാകും. മഹേഷ് ബാബു 200 കോടിയാണ് പ്രതിഫലം വാങ്ങിക്കുക എന്നതാണ് പുതിയ റിപ്പോര്‍ട്ട്.
ഹൈദരാബാദിലെ അലൂമിനിയം ഫാക്റ്ററിയില്‍ ഒരു മാസം മുന്‍പാണ് ഇനിയും പേരിട്ടിട്ടില്ലാത്ത സിനിമയുടെ ചിത്രീകരണം രാജമൗലി ആരംഭിച്ചത്. എസ്എസ്എംബി 29 എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ആദ്യ ഷെഡ്യൂളില്‍ മഹേഷ് ബാബുവും നായിക പ്രിയങ്ക ചോപ്രയും പങ്കെടുത്തിരുന്നു. ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി പൃഥ്വിരാജ് സുകുമാരനും അടുത്തിടെ ജോയിൻ ചെയ്‍തിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. മല്ലിക സുകുമാരനും ഈ റിപ്പോര്‍ട്ടുകള്‍ ശരിവച്ചിരുന്നു. ഒഡിഷയിലെ വിവിധ ലൊക്കേഷനുകളിലാണ് അടുത്ത ഷെഡ്യൂള്‍ രാജമൗലി പ്ലാന്‍ ചെയ്തിരിക്കുന്നത്.