ബിജെപി മന്ത്രി ഇന്ദിരാ ഗാന്ധിയെ ‘നിങ്ങളുടെ മുത്തശ്ശി’ എന്ന് പരാമര്‍ശിച്ചതില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ്


ബിജെപി മന്ത്രി അവിനാഷ് ഗെഹ്‌ലോട്ട് മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ ‘നിങ്ങളുടെ മുത്തശ്ശി’ എന്ന് പരാമര്‍ശിച്ചതില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ്. രാജസ്ഥാന്‍ നിയമസഭയിലാണ് സംഭവം. നിയമസഭയ്ക്കുള്ളില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ കുത്തിയിരിപ്പ് സമരം തുടരുകയാണ് മാത്രമല്ല രാത്രികാലങ്ങളിലും നിയമസഭയില്‍ തന്നെ തുടരുകയാണ്. പാര്‍ട്ടി എംഎല്‍എമാരെ സസ്‌പെന്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണിത്.

സസ്‌പെന്റ് ചെയ്യപ്പെട്ട രാജസ്ഥാന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് ഗോവിന്ദ് സിംഗ് ദൊത്താസ്ര, രാംരകേഷ് മീണ, അമിന്‍ കാസ്ഗി, സക്കീര്‍ ഹുസൈന്‍ ഗേസാവത്ത്, ഹക്കീം അലി ഖാന്‍, സഞ്ജയ് കുമാര്‍ ജതാവ് എന്നിവര്‍ നിയമസഭയില്‍ പാവിരിച്ച് ഉറങ്ങുകയാണ്.

ബിജെപി മന്ത്രിയുടെ പരാമര്‍ശത്തെ തുടര്‍ന്ന് നിയമസഭയില്‍ വലിയ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് എംഎല്‍എമാരെ സസ്‌പെന്റ് ചെയ്തത്. ജോലിയുള്ള സ്ത്രീകള്‍ക്കായുള്ള ഹോസ്റ്റലിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് നല്‍കിയ മറുപടിയിലാണ് മുത്തശ്ശി പരാമര്‍ശം നടത്തിയത്.

തുടര്‍ന്ന് കോണ്‍ഗ്രസ് പ്രതിപക്ഷ നേതാവ് ടിക റാം മന്ത്രിയുടെ പരാമര്‍ശത്തിന് എതിരെ രംഗത്തെത്തുകയും ഈ പരാമര്‍ശം പിന്‍വലിക്കണമെന്നും നിയമസഭ റെക്കോര്‍ഡില്‍ നിന്നും ഈ പരാമര്‍ശം പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം പാര്‍ലമെന്റികാര്യ മന്ത്രി ജോഗാറാം പട്ടേല്‍ മുത്തശ്ശി എന്ന പദം സഭ്യമല്ലാത്ത വാക്കല്ലെന്നാണ് മറുപടി നല്‍കിയത്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال