തൃശൂർ കോർപ്പറേഷന്റെ അഴിമതി ഭരണത്തിനും,കെടുകാര്യസ്ഥതയ്ക്കുമെതിരെ BJPയുടെ ഏകദിന ഉപവാസ സമരം നടന്നു.

തൃശൂർ കോർപ്പറേഷന്റെ അഴിമതി ഭരണത്തിനും,കെടുകാര്യസ്ഥതയ്ക്കുമെതിരെ  BJPയുടെ ഏകദിന ഉപവാസ സമരം(2025 ഫെബ്രുവരി -  22 ന് )രാവിലെ - 10 മണി മുതൽ വൈകിട്ട് 5 മണി വരെ കോർപ്പറേഷൻ ഓഫീസിന് മുൻവശത്ത് BJP കോർപ്പറേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏകദിന  ഉപവാസ സമരം ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണൻകുമാർ ഉദ്ഘാടനം ചെയ്തു.കഴിഞ്ഞ അഞ്ചു വർഷമായി കോർപ്പറേഷനിൽ നടക്കുന്ന അഴിമതിക്കും, കെടുകാര്യസ്ഥതയ്ക്കും മെതിരെയാണ് ബിജെപിയുടെ ഇന്നത്തെ ഏകദിന ഉപവാസ സമരം .കാട്ടിൽ കൊള്ള നടത്തുന്ന കാട്ടുകള്ളൻ വീരപ്പനാണെങ്കിൽ നാട്ടിൽ കൊള്ള നടത്തി തൃശ്ശൂർ നഗരത്തിലെ ജനങ്ങളെ കൊള്ളയടിക്കുന്ന അഭിനവ വീരപ്പനാണ് മേയർ M K വർഗ്ഗീസെന്നും സംസ്ഥാന ജനറൽ സെക്രട്ടറി C കൃഷ്ണകുമാർ ഓർമ്മപ്പെടുത്തി.ഡൽഹിയിലെ കേജ്രിവാളിൻ്റെ അവസ്ഥയായിരിക്കും തൃശ്ശൂർ കോർപ്പറേഷൻ മേയർക്കും ഭരണപക്ഷത്തിനും ഉണ്ടായിരിക്കും എന്നും അദ്ദേഹം സൂചിപ്പിച്ചു.

BJP ഈസ്റ്റ് മണ്ഡലം അധ്യക്ഷൻ വിപിൻ എനിക്കുന്നത് സ്വാഗതം പറഞ്ഞ പ്രതിഷേധ സമരത്തിന് വെസ്റ്റ് മണ്ഡലം പ്രസിഡന്റ് രഘുനാഥ് സി മേനോൻ അധ്യക്ഷത വഹിച്ചു. സമരത്തിൽ BJP തൃശ്ശൂർ സിറ്റി ജില്ലാ പ്രസിഡൻ്റ് ജസ്റ്റിൻ ജേക്കബ്ബ്, കൗൺസിലർമാരായ N പ്രസാദ്, പൂർണ്ണിമ സുരേഷ് , Dr വി ആതിര, നിജി കെ. ജി , രാധിക എൻ വിഒ


ല്ലൂർ മണ്ഡലം അധ്യക്ഷൻ അശ്വിൻ വാര്യർ , അഡ്വ രവികുമാർ ഉപ്പത്ത്, സുരേന്ദ്രൻ ഐനിക്കുന്നത്ത്, M S സമ്പൂർണ്ണ, പ്രിൻ്റു മഹാദേവ് , മുരളി കോളങ്ങാട്ട് , ടോണി ചാക്കോള എന്നിവർ നേതൃത്വം നൽകി.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال