പത്തനംതിട്ടയിൽ ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ട് മറിഞ്ഞു

പത്തനംതിട്ട: പത്തനംതിട്ടയിൽ ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ട് മറിഞ്ഞു. കടമ്പനാട് കല്ലുകുഴിയിലായാണ് വിനോദയാത്രയ്ക്ക് പോയ ബസ് മറിഞ്ഞത്.

 അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം.  കൊല്ലം ഫാത്തിമ മാതാ കോളേജിലെ വിദ്യാർത്ഥികളാണ് ബസ്സിലുണ്ടായിരുന്നത്. 49 യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ അടൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ആരുടേയും പരിക്ക് ഗുരുതരമല്ല. ബസ് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് ഒരുവശത്തേക്ക് മറിയുകയായിരുന്നു.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال