മൈസൂരു: ഇൻഫോസിസ് ക്യാമ്പസിൽ ഇറങ്ങിയ പുലിയ്ക്ക് വേണ്ടി തെരച്ചിൽ ഊർജിതം. വനംവകുപ്പുദ്യോഗസ്ഥർ ക്യാമ്പസ് പരിസരത്തും തൊട്ടടുത്തുള്ള കാടുപിടിച്ച് കിടക്കുന്ന ഇടങ്ങളിലും പരിശോധന തുടരുകയാണ്. പുലിയെ കണ്ടെത്തുന്നത് വരെ ജീവനക്കാരോട് വർക് ഫ്രം ഹോമിൽ പോകാൻ ക്യാമ്പസ് അഡ്മിനിസ്ട്രേഷൻ നിർദേശിച്ചിട്ടുണ്ട്.
ഇന്നലെയും ഇന്നും ട്രെയിനികൾക്ക് അവധി നൽകിയിട്ടുണ്ട്. ഇന്ത്യയിലെ ഐടി ജീവനക്കാരുടെ ഏറ്റവും വലിയ ട്രെയിനിംഗ് കേന്ദ്രമാണ് 337 ഏക്കർ നീണ്ട് കിടക്കുന്ന മൈസുരുവിലെ ഇൻഫോസിസ് ക്യാമ്പസ്. മുപ്പതാം തീയതി രാത്രിയാണ് ക്യാമ്പസിലെ സിസിടിവിയിൽ പുലിയുടെ ദൃശ്യം പതിഞ്ഞത്.