അധിനിവേശ വെസ്റ്റ്ബാങ്കിൽ ‘അൽജസീറ’ ചാനലിന്റെ പ്രവർത്തനങ്ങൾക്ക് വിലക്ക്: ഉത്തരവിട്ട് ഫലസ്തീൻ


അധിനിവേശ വെസ്റ്റ്ബാങ്കിൽ ‘അൽജസീറ’ ചാനലിന്റെ പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ ഉത്തരവിട്ട് ഫലസ്തീൻ അതോറിറ്റി. ഇസ്രായേൽ സേന ഫലസ്തീനിൽ നടത്തുന്ന ക്രൂരമായ ആക്രമണങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും ലോകത്തിന് മുന്നിലെത്തിക്കുന്ന ചാനലിനാണ് നിരോധനം ഏർപ്പെടുത്തുന്നത്. ഇസ്രായേൽ ഭരണകൂടം ചാനലിന് എതിരെ സ്വീകരിക്കുന്ന നിലപാടിന് സമാനമാണിതെന്നും അതോറിറ്റിയുടെ തീരുമാനം പുനഃപരിശോധിക്കണമെന്നും അൽജസീറ അധികൃതർ ആവശ്യപ്പെട്ടു.

നേരത്തെ, ഇസ്രായേലിൽ ചാനലിന് വിലക്ക് ഏർപ്പെടുത്തുകയും ഓഫീസ് അടച്ചുപൂട്ടുകയും ചെയ്തിരുന്നു. ആഭ്യന്തര, വാർത്താവിനിമയ, സാംസ്കാരിക മന്ത്രാലയങ്ങളുടെ മന്ത്രിതല സമിതി ബുധനാഴ്ചയാണ് തീരുമാനം പ്രഖ്യാപിച്ചത്.

also read; ആദ്യം കൊല്ലാൻ നോക്കിയത് സ്വന്തം കുടുംബത്തെ, പിന്നീടത് ഉപേക്ഷിച്ച് ഐഎസിലേക്ക്; ന്യൂഓര്‍ലിയന്‍സ് അപകടത്തിലെ നിർണായക വിവരങ്ങൾ പുറത്ത്

രാജ്യത്ത് കലഹമുണ്ടാക്കുന്ന റിപ്പോർട്ടുകൾ സംപ്രേക്ഷണം ചെയ്യുന്നതായി ആരോപിച്ചാണ് ചാനലിന് താൽക്കാലിക നിരോധനം ഏർപ്പെടുത്തിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഫലസ്തീനിൽ പ്രാബല്യത്തിലുള്ള നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചതിനാൽ കൂടിയാണ് ഈ തീരുമാനം എന്നും റിപ്പോർട്ടിൽ പറയുന്നു. പലസ്തീൻ സുരക്ഷാ ഉദ്യോഗസ്ഥർ റാമല്ലയിലുള്ള ഓഫീസിൽ പ്രവേശിച്ച് സസ്‌പെൻഷൻ ഉത്തരവുകൾ കൈമാറുന്നതിൻ്റെ ചിത്രങ്ങൾ ചാനൽ സംപ്രേഷണം ചെയ്യുകയും ചെയ്തു.

വിലക്കിനെ ചാനൽ അപലപിച്ചു. വെസ്റ്റ് ബാങ്കിലെ പ്രവർത്തനവും കവറേജും തടയാനുള്ള ഫലസ്തീൻ അതോറിറ്റിയുടെ തീരുമാനത്തെ അൽ ജസീറ മീഡിയ നെറ്റ്‌വർക്ക് അപലപിക്കുന്നു. അധിനിവേശ പ്രദേശങ്ങളിൽ നടക്കുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് ചാനലിനെ പിന്തിരിപ്പിക്കാനുള്ള ശ്രമം മാത്രമാണിതെന്നും ചാനൽ പ്രസ്താവനയിൽ പറഞ്ഞു. ഭീഷണിയില്ലാതെ അധിനിവേശ വെസ്റ്റ് ബാങ്കിൽ നിന്ന് സ്വതന്ത്രമായി വാർത്തകൾ നൽകാൻ മാധ്യമപ്രവർത്തകരെ അനുവദിക്കണമെന്നും ചാനൽ വ്യക്തമാക്കി.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال