കുവൈത്തില്‍ പിതാവിനെ കൊലപ്പെടുത്തുകയും മാതാവിനെ കൊല്ലാന്‍ ശ്രമിക്കുകയും ചെയ് കേസ്: ബിദൂണിയുടെ വധശിക്ഷ ശരിവെച്ച് ഉന്നത കോടതി


കുവൈത്ത് സിറ്റി: കുവൈത്തില്‍ പിതാവിനെ കൊലപ്പെടുത്തുകയും മാതാവിനെ കൊല്ലാന്‍ ശ്രമിക്കുകയും ചെയ്ത ബിദൂണിയുടെ വധശിക്ഷ ശരിവെച്ച് ഉന്നത കോടതി. പ്രഭാത ഭക്ഷണത്തെ ചൊല്ലിയുള്ള വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്. തോക്കുകൊണ്ട് വെടിവെച്ചാണ് ഇയാള്‍ പിതാവിനെ കൊലപ്പെടുത്തിയത്. മാതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. 


അല്‍-ഫിര്‍ദൗസ് പ്രദേശത്താണ് സംഭവം ഉണ്ടായത്. വിചാരണക്കിടെ പ്രതി കുറ്റം സമ്മതിച്ചു. താന്‍ ലഹരിക്ക് അടിമയായിരുന്നെന്നും പ്രതി പറഞ്ഞു. പ്രഭാത ഭക്ഷണത്തെ ചൊല്ലി മാതാവുമായി തര്‍ക്കിച്ചതാണ് സംഭവത്തിന്‍റെ തുടക്കം. തര്‍ക്കം വഴക്കായപ്പോള്‍ പിതാവ് ഇതില്‍ ഇടപെട്ടു. തുടര്‍ന്ന് കയ്യാങ്കളിയിലേക്ക് എത്തുകയും പ്രതി പിതാവിനെ തോക്കെടുത്ത് വെടിവെക്കുകയുമായിരുന്നു.

പിതാവിന്‍റെ നെഞ്ചിലാണ് വെടിയേറ്റത്. ഇയാള്‍ തൽക്ഷണം മരിച്ചു. താന്‍ ബോധമില്ലാതെ ചെയ്തതാണെന്ന് പ്രതി കോടതിയില്‍ പറഞ്ഞു. ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതിനാല്‍ സ്വബോധത്തോടെയല്ല കൃത്യം നടത്തിയതെന്ന് ഇയാള്‍ കൂട്ടിച്ചേര്‍ത്തു. കാസേഷന്‍ കോടതിയാണ് പ്രതിയുടെ വധശിക്ഷ ശരിവെച്ചത്. 
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال