ന്യൂഡല്‍ഹി: വിവാഹമോചന കേസ് പുരോഗമിക്കവെ ഭര്‍ത്താവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഡല്‍ഹിയിലെ കഫെ ഉടമ കൂടിയായ പുനീത് ഖുറാനയാണ് ജീവനൊടുക്കിയത്. ഡല്‍ഹി കല്യാണ്‍ വിഹാറിലെ സ്വന്തം വീട്ടില്‍ തൂങ്ങി മരിക്കുകയായിരുന്നു.
ഖുറാനയും ഭാര്യയും ഡല്‍ഹിയില്‍ വുഡ്‌ബോക്‌സ് കഫേ സംയുക്തമായി നടത്തിവരികയായിരുന്നു. വിവാഹമോചനത്തോടൊപ്പം ഈ കഫെയിലെ ഉടമസ്ഥ തര്‍ക്കവും ഇവര്‍ക്കിടയിലുണ്ടായിരുന്നു. ബിസിനസുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തിന്റെ ഓഡിയോ സന്ദേശം പുറത്തുവന്നിട്ടുണ്ട്.
താനിപ്പോഴും ബിസിനസ് പാര്‍ട്ടണറാണെന്നും തരാനുള്ളത് തന്നുതീര്‍ക്കണമെന്നും ഭാര്യ ഖുറാനയോട് പറയുന്നത് ഓഡിയോയില്‍ വ്യക്തമാണ്. 2016ലായിരുന്നു ഇവരുടെ വിവാഹം.
ബെംഗളൂരുവിലെ ടെക്കി യുവാവ് അതുല്‍ സുരേഷിന്റെ ആത്മഹത്യയും മരിക്കും മുമ്പുള്ള വീഡിയോ സന്ദേശവുംവലിയ ചര്‍ച്ചയാകുയും ചെയ്തിരുന്നു. .ഇതോടെ രാജ്യത്തെ പുരുഷന്‍മാര്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകളും പുറത്തുവരണം എന്ന തരത്തിലുള്ള ക്യാംപെയ്‌നുകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായി. അതുലിന്റെ ഭാര്യ, ഭാര്യാ മാതാവ്, ഭാര്യ സഹോദരന്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു