നാമജപഘോഷയാത്രയായി എത്തി 'മഹാസമാധി' നടത്തും! നെയ്യാറ്റിൻകര ഗോപൻസ്വാമിയുടെ സംസ്‌കാരം ഇന്ന്

തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപൻസ്വാമിയുടെ സംസ്‌കാരം ഇന്ന്. വൈകിട്ട് മൂന്നിനും നാലിനും ഇടയിലാണ് സംസ്‌കാരം. മഹാ സമാധിയായി വലിയ ചടങ്ങുകളോടെ സംസ്‌കരിക്കാനാണ് കുടുംബത്തിന്റെ തീരുമാനം.

 ഗോപൻസ്വാമി സമാധിയായെന്ന് കുടംബം പറയുന്ന അതേസ്ഥലത്ത് തന്നെയായിരിക്കും 'മഹാസമാധി' നടക്കുക. മൃതദേഹം സൂക്ഷിച്ചിരിക്കുന്ന നെയ്യാറ്റിൻകര ആശുപത്രിയിൽ നിന്നും നാമജപഘോഷയാത്ര ആയിട്ടാണ് വീട്ടിലേക്ക് കൊണ്ടുവരിക.

അതേസമയം ഗോപൻ സ്വാമിയുടേത് സ്വാഭാവികമരണമാണെന്ന് പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായെങ്കിലും രാസപരിശോധന ഫലം പുറത്തുവന്നാൽ മാത്രമെ ദുരൂഹത ഒഴിയുകയുള്ളൂ. 

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال