സ്കൂൾ കലോത്സവം - അക്കോമഡേഷൻ സെന്ററുകൾ ശുചീകരിച്ചു ; കിടക്കവിരികൾ കൈമാറി


സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ അക്കോമഡേഷൻ കേന്ദ്രങ്ങളായി നിശ്ചയിച്ചിട്ടുള്ള സ്കൂളുകൾ നഗരസഭ , NCC , NSS, യുവജന സംഘടനകൾ എന്നിവരുടെ സഹകരണത്തോടെ ശുചീകരിച്ചു. വിദ്യാർത്ഥികളെ വരവേൽക്കാനായി സെന്ററുകൾ പ്രാദേശിക സംഘാടക സമിതികളുടെ നേതൃത്വത്തിൽ അലങ്കരിക്കും.


അക്കോമഡേഷൻ സെന്ററുകളിൽ വിദ്യാർത്ഥികൾക്ക് ഉപയോഗിക്കുന്നതിനായി പായ , ബെഡ് ഷീറ്റുകൾ , തലയണ എന്നിവ സ്പോൺസർ ഷിപ്പിലൂടെയാണ് കണ്ടെത്തുന്നത് . LIC എംപ്ലോയീസ് യൂണിയൻ സംഭാവന ചെയ്ത ബെഡ് ഷീറ്റുകൾ അക്കോമഡേഷൻ കമ്മിറ്റി ചെയർമാൻ അഡ്വ. വി.കെ. പ്രശാന്ത് MLA പട്ടം സെന്റ് മേരീസ് സ്കൂൾ പ്രിൻസിപ്പാൾ ഫാദർ. നെൽസൺ വലിയവീട്ടിലിന് കൈമാറി. ഹയർ സെക്കന്ററി വിഭാഗം ജോയിന്റ് ഡയറക്ടർ ഷാജിത പങ്കെടുത്തു .

27 സ്കൂളുകളിലായാണ് താമസ സൗകര്യം ഒരുക്കിയിട്ടുള്ളത്. പെൺകുട്ടികൾക്ക് 11 കേന്ദ്രങ്ങളും ആൺകുട്ടികൾക്ക് 16 കേന്ദ്രങ്ങളും .
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال