കർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റി യോഗം ചേർന്നു


കർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റി യോഗം ചേർന്നു ജില്ലാ പ്രസിഡൻ്റ് രവി പോലുവളപ്പിൽയോഗം ഉൽഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡൻ്റ് TK ദേവസി അദ്ധ്യക്ഷത വഹിച്ചു. കാർഷിക പ്രശ്നങ്ങളെ കുറിച്ച് ചർച്ച നടത്തി. ജില്ലയുടെ പല ഭാഗത്തും കാട്ടുപന്നികളുടെ ശല്യം മൂലം കൊയ്ത ടുക്കാറായ നെല്ല് കൃഷി നശിപ്പിക്കുന്നു കർഷകർക്ക് വൻതോതിലുള്ള നഷ്ടമാണ് ഇവ ഉണ്ടാക്കുന്നത്. ആയതിനാൽ കൃഷി നശിച്ച കർഷകർക്ക സർക്കാർ നഷ്ടപരിഹാരം നൽകണം. വന നിയമ ഭേദഗതി ബിൽ പിൻവലിക്കുക, വന്യമൃഗശല്യം മൂലം കർഷകർക്കും, ജനങ്ങൾക്കും ഉണ്ടാക്കുന്ന ശല്യത്തിൽ നിന്ന് ജനങ്ങളെ രക്ഷിക്കുക എന്നാവശ്യപ്പെട്ടUDF നടത്തുന്ന സമര പ്രചാരണ ജാഥ ജനുവരി 31 ന് തൃശൂരിൽ എത്തുമ്പോൾ ജാഥക്ക് ഹൃദ്യമായ സ്ഥീകരണം നൽകുവാൻ യോഗം തീരുമാനിച്ചു. സംസ്ഥാന ഭാരവാനികളായ സജീവ്, അശോകൻ, ജോയി മാഷ്, ഗോവിന്ദൻകുട്ടി ഷാജി ചിറ്റിലപ്പിള്ളി, വിനയകുമാരൻ, മോഹൻ ദാസ് TN നമ്പീശൻ എന്നിവർ പ്രസംഗിച്ചു. എന്ന് സെക്രട്ടറി ഷാജി ചിറ്റിലപ്പിളളി
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال