കുന്നംകുളത്ത് 50 കോടിയുടെ തട്ടിപ്പ് : വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് അഗ്രി കോ ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിലാണ് കോടികളുടെ തട്ടിപ്പ്
50 കോടിയുടെ രൂപയുടെ തട്ടിപ്പ് നടന്നെന്ന് പ്രാഥമിക വിവരം
പ്രതിവർഷം 12 ശതമാനം പലിശ വാഗ്ദാനം ചെയ്ത് വ്യക്തികളിൽ നിന്ന് 1 ലക്ഷം മുതൽ 46 ലക്ഷം വരെനിക്ഷേപം സ്വീകരിച്ച് കഴിഞ്ഞ 6 മാസത്തിലധികമായി പലിശ പോലും നൽകുന്നില്ല. നിക്ഷേപം തിരിച്ച് വാങ്ങാനെത്തിയ വ്യക്തികളിൽ ചിലരിൽ നിന്നും സ്ഥാപനത്തിലെ സ്റ്റാഫുകൾ ബോണ്ടുകൾ തിരികെ വാങ്ങി പണം തിരികെ നൽകാം എന്ന് രേഖാ മൂലം ഉറപ്പ് നൽകി തിരിച്ചയച്ചിരുന്നു. പറഞ്ഞ ഡേറ്റുകളിൽ പലതും തെറ്റിയതോടെ നൂറോളം നിക്ഷേപകർ ഇന്ന് കുന്നംകുളം തൃശ്ശൂർ റോഡിലെ സ്ഥാപനത്തിലെത്തുകയായിരുന്നു.
സംഘർഷാവസ്ഥ ഉടലെടുത്തതോടെ കുന്നംകുളം പോലീസ് സ്ഥലത്തെത്തി.
12 അംഗ ഡയറക്ടർ ബോർഡിലെ 11 പേരും രാജി വച്ചു എന്നാണ് വിവരം.
നിക്ഷേപകരോട് സംസാരിച്ച് തീർപ്പാക്കാൻ വന്ന ജീവനക്കാരെ നിലവിൽ നിക്ഷേപകർ തടഞ്ഞ് വച്ചിരിക്കുകയാണ്
