സെഞ്ചുറിയടിച്ച് ശ്രീഹരിക്കോട്ട; 100-ാം ബഹിരാകാശ വിക്ഷേപണം നടത്തി ഐഎസ്ആര്‍ഒ

ചെന്നൈ: ഐഎസ്ആർഒ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിന്റെ ചരിത്രത്തിലെ 100-ാം ബഹിരാകാശ വിക്ഷേപണം നടത്തി. ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയിൽ നിന്ന് ഇന്ന് ഇന്ത്യൻ സമയം രാവിലെ 6.23ന് രണ്ടാം തലമുറ നാവിഗേഷൻ ഉപഗ്രഹമായ എൻവിഎസ്-2 സാറ്റ്ലൈറ്റുമായി ജിഎസ്എൽവി-എഫ്15 കുതിച്ചുയരുകയായിരുന്നു.

ഇസ്രൊ ജിഎസ്എൽവി-എഫ്15 ലോഞ്ചിൽ പുതുതലമുറ നാവിഗേഷൻ ഉപഗ്രഹമായ എൻവിഎസ്-02 വിനെയാണ് ശ്രീഹരിക്കോട്ടയിൽ നിന്നുള്ള നൂറാം വിക്ഷേപണത്തിൽ ബഹിരാകാശത്തേക്ക് അയച്ചത്. ജിഎസ്എൽവിയുടെ പതിനേഴാം ദൗത്യം കൂടിയാണിത്. 

KR Thekkedathu Mana

അമേരിക്കയുടെ ജിപിഎസിന് ബദലായുള്ള ഇന്ത്യയുടെ സ്വന്തം നാവിഗേഷൻ സംവിധാനമായ നാവിക് ശൃംഖലയുടെ ഭാഗമാണ് എൻവിഎസ്-02 കൃത്രിമ ഉപഗ്രഹം.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال